ഖാസിയുടെ മരണം: അലസത വെടിഞ്ഞ്‌ അന്വേഷണം വേഗത്തിലാക്കണം

കളനാട്‌ (കാസറഗോഡ്) : സമസ്ത വൈസ് പ്രസിഡന്റും മംഗലാപുരം- ചെമ്പരിക്ക ഖാസിയുമായിരുന്ന പ്രമുഖ ഗോള ശാസ്‌ത്ര പണ്ഡിതന്‍ ശൈഖുന സി.എം. അബ്ദുല്ല മൗലവിയുടെ ദൂരുഹ മരണം സംബന്ധിച്ച സി.ബി.ഐയുടെ അന്വേഷണം വേഗത്തിലാക്കണമെന്ന്‌ കളനാട്‌ ശാഖ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി.ബി. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. അബ്ദുസമദ്‌ റഹ്മാനി, ഇംദാദ്‌ പള്ളിപ്പുഴ, കെ. മൊയ്‌തു, അന്‍സാരി കെ.എസ്‌., ആരിഫ്‌ ചെമ്പരിക്ക പ്രസംഗിച്ചു.