താനൂരിലെ സമസ്ത വിദ്യാലയങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിച്ചു

താനൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ 1963 മുതല്‍ താനൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ന്യൂനപക്ഷ പദവി നല്‍കി. താനൂരിലെ ഇസ്ലാഹുല്‍-ഉലും അറബിക് കോളേജ്, എച്ച്.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കാണ് പദവി ലഭിച്ചത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സിദ്ദിഖി അടങ്ങിയ സിംഗിള്‍ ബഞ്ചാണ് അംഗീകാരത്തിന് ഉത്തരവിട്ടത്. കമ്മീഷന്‍ മുന്‍പാകെ സ്ഥാപനങ്ങള്‍ക്കുവേണ്ടി അഡ്വ:സയ്യിദ്.പി.എം.മര്‍സൂഖ് ബാഫഖിയും കാവുങ്ങല്‍ അബ്ദുള്ളയും ഹാജരായി.