ഭീകരവാദം സൃഷ്ടിക്കുന്നവര്‍ ഭീരുക്കള്‍ -പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍

തേഞ്ഞിപ്പലം : കേരളത്തില്‍ ഭീകരവാദം സൃഷ്ടിക്കുന്നവര്‍ ഭീരുക്കളാണെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഇരുളില്‍ ഓടിമറയുന്ന രീതിയാണ് അവരുടേതെന്നും പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു.

അക്രമം ഉണ്ടാക്കി ഇരുളില്‍ ഓടിമറയുന്നവരാണ് തീവ്രവാദികള്‍. ചോദ്യപേപ്പര്‍ വിവാദവുമായി അധ്യാപകന്റെ കൈ വെട്ടുക വഴി തീവ്രവാദികള്‍ അധ്യാപകനെതിരെ ഉയര്‍ന്ന ജനവികാരം സഹതാപമാക്കി മാറ്റുകയാണ് ചെയ്തത്. അധ്യാപകന്‍ ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റാണ് തീവ്രവാദികള്‍ ചെയ്തത്. തെറ്റിനെ തെറ്റുകൊണ്ടല്ല നേരിടേണ്ടത് -അദ്ദേഹം പറഞ്ഞു.