ദുബൈ SKSSF അവധിക്കൂടാരം 30 ന് ഹംരിയ്യ മദ്റസയില്‍

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന അവധിക്കാല വിജ്ഞാന സഹവാസ ക്യാന്പ് അവധിക്കൂടാരം (അജ്യുടൈന്‍മെന്‍റ് പ്രോഗ്രാം) ജൂലൈ 30ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഹംരിയ്യ മദ്റസയില്‍ വെച്ച് നടക്കും.

സ്റ്റുഡന്‍റ്സ് അവൈര്‍നസ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡവലപ്മെന്‍റ്, പ്രശ്നോത്തരി, സര്‍ഗ്ഗവിരുന്ന്, സംവാദം തുടങ്ങിയ വിവിധ സെക്ഷനുകളെ പ്രതിനിധീകരിച്ച് ജഅ്ഫര്‍ മാസ്റ്റര്‍, ഷക്കീര്‍ കോളയാട്, വാജിദ് റഹ്‍മാനി, ശറഫുദ്ദീന്‍ ഹുദവി എന്നിവര്‍ ക്ലാസ്സെടുക്കും. ദുബൈ സുന്നി സെന്‍ററിന്‍റെ കീഴിലുള്ള വിവിധ മദ്റസകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ ക്യാന്പില്‍ പങ്കെടുക്കും. ഫോണ്‍ 0507848515, 0559917389

ദുബൈ സുന്നി സെന്‍ററില്‍ നടന്ന പ്രോഗ്രാം കമ്മിറ്റി മീറ്റിങ്ങില്‍ അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. വാജിദ് റഹ്‍മാനി, ഹുസൈന്‍ ദാരിമി, അബ്ദുല്ല റഹ്‍മാനി, മന്‍സൂര്‍ മൂപ്പന്‍, യൂസുഫ് കാലടി അബ്ദുല്‍ കരീം എടപ്പാള്‍, എം.ബി.. ഖാദര്‍ ചന്തേര എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു

- ശറഫുദ്ദീന്‍ പെരുമളാബാദ് -