ദമ്മാം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മാനുഷിക നന്മകള്‍ക്ക് വേണ്ടി ജീവിച്ച മഹാമനുഷ്യനായിരുന്നുവെന്നും കേരള സമൂഹത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹത്തിന്റെ വിയോഗം ലോക ജനതക്ക് കനത്ത നഷ്ടം സൃഷ്ടിച്ചുവെന്നും ജിദ്ദ അല്‍നൂര്‍ സ്കൂള്‍ ലക്ചറും ജിദ്ദ ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തകനുമായ ഹാഫിള് ജാഫര്‍ വാഫി എം.എ. അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.എം. കുട്ടി സഖാഫി കാവനൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സി.എച്ച് മൗലവി, സുലൈമാന്‍ ഫൈസി വാളാട്, മുജീബ് ഫൈസി കക്കുപ്പടി, അബൂത്വാഹിര്‍ ഫൈസി മഞ്ചേരി, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട്, ഇബ്റാഹീം ദാരിമി ബെളിഞ്ച, ഖാസിം ദാരിമി കാസര്‍ക്കോട്, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
-കബീര്‍ ഫൈസി-