അനുസ്മരണ സമ്മേളനം 24ന്

കാസര്‍കോട് : എസ്.വൈ.എസ്. സംസ്ഥാനക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളങ്കര ഇബ്രാഹിം ഖലീല്‍ അനുസ്മരണസമ്മേളനം ജൂലൈ 24ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. യോഗത്തില്‍ എം.എ.ഖാസിം മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സി.കെ.കെ. മാണിയൂര്‍ , പി.എസ്.ഇബ്രാഹിം, ഫൈസി പള്ളങ്കോട്, എം.മൊയ്തു മൗലവി കാഞ്ഞങ്ങാട്, കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, എ.പി.മുഹമ്മദ്ഹാജി പൂച്ചക്കാട്, കണ്ണൂര്‍ അബ്ദുല്ല, ദൃശ്യ മുഹമ്മദ് കുഞ്ഞി, ബദ്‌റുദ്ദീന്‍ ചെങ്കള, അബ്ദുല്ല മുഗു എന്നിവര്‍ സംസാരിച്ചു