മദ്രസവിദ്യാര്‍ഥികളെ അനുമോദിച്ചു

താമരശ്ശേരി: സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമയുടെ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ കൈതപ്പൊയില്‍ എം.ഇ.എസ്. ക്രസന്റ് ബോര്‍ഡിങ് മദ്രസ്സയിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.

വിദ്യാര്‍ഥികളെ മദ്രസ്സയില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ഉമ്മര്‍ അവാര്‍ഡ് സമ്മാനിച്ചു. അധ്യാപകര്‍ക്കുള്ള കാഷ് അവാര്‍ഡും അദ്ദേഹം വിതരണം ചെയ്തു. ആര്‍.കെ. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. എ.സി. അബ്ദുല്‍ അസീസ്, ബഷീര്‍ മുസ്‌ല്യാര്‍, ഐസക്ക്, യു.കെ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കെ.എം.ഡി. മുഹമ്മദ് സ്വാഗതവും പി. ജാഫര്‍ നന്ദിയും പറഞ്ഞു