കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു

കൊച്ചി : 2009-2010 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും, കേരളത്തില്‍ നിന്നും ടി.എച്ച്.എല്‍.സി / എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് പരീക്ഷയില്‍ 90% മാര്‍ക്ക് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ എ1 ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും പി.എം. ഫൌണ്ടേണ്ടന്‍ കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. അവാര്‍ഡിനര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെയും. സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ കോപ്പിയും സമുദായം തെളിയിക്കുന്ന രേഖയുടെ കോപ്പിയും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സാക്ഷ്യപ്പെടുത്തി വെള്ളക്കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരും അഡ്രസ്സും സഹിതം പി.എം. ഫൌണ്ടേഷന്‍, നമ്പര്‍. 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ് (ഒന്നാം നില), വാരിയം റോഡ്, കൊച്ചിന്‍ -682016 എന്ന വിലാസത്തില്‍ അയക്കണം.
കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ പഠിച്ച് ബിപ്ലസ് ഗ്രേഡ് വാങ്ങി എസ്.എസ്.എല്‍.സി വിജയിച്ച അനാഥരായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇവര്‍ അനാഥരാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട രേഖകളൊടൊപ്പം വെക്കണം. 30 വിദ്യാര്‍ഥികളെങ്കിലും പരീക്ഷക്ക് ഇരുന്നിട്ടുള്ളതും എല്ലാ വിഷയങ്ങള്‍ക്ക് ബി ഗ്രേഡ് മാര്‍ക്കോ അതില്‍ കൂടുതലോ വാങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിട്ടുള്ള മുസ്ലിം മാനേജ്മെന്റ് സ്ക്കൂളുകള്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അര്‍ഹരായ അപേക്ഷകള്‍ 2010 ജൂലൈ 31ന് മുമ്പ് പി.എം. ഫൌണ്ടേഷന്റെ കൊച്ചിയിലെ ഓഫീസില്‍ ലഭിച്ചിരിക്കണം