മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ ഒന്നാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി 20ന് മലപ്പുറത്ത് ആത്മീയ സമ്മേളനം നടത്താന്‍ സുന്നി യുവജനസംഘം ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. സമ്മേളനത്തിന് അന്തിമരൂപം നല്‍കാന്‍ സബ്കമ്മിറ്റിയെയും നിയോഗിച്ചു. 20ന് മൂന്നുമണിക്ക് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ഹാളിലാണ് ചടങ്ങ്. മൗലീദ് പാരായണം, കൂട്ടപ്രാര്‍ഥന, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. കൂട്ടപ്രാര്‍ഥനയ്ക്ക് സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ്മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ അനുസ്മരണപ്രഭാഷണം നടത്തും.
യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ്‌ഫൈസി, കെ.എ. റഹ്മാന്‍ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.പി. മുഹമ്മദ്മുസ്‌ലിയാര്‍, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര എന്നിവര്‍ സംബന്ധിച്ചു.