കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൌണ്‍സില്‍ സിറ്റി ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദു കുന്നുംപുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അബ്ദു കുന്നുംപുറം (പ്രസിഡന്‍റ്) സയ്യിദ് ഹംസക്കോയ തങ്ങള്‍ മുസ്തഫ ഇടുക്കി ബാപ്പുകര (വൈ.പ്രസിഡന്‍റുമാര്‍). അബ്ദുന്നാസര്‍ കോഡൂര്‍ (ജന.സെക്രട്ടറി), ഖലീല്‍ തൃപ്രങ്ങോട്, അശ്റഫ് ചീനിക്കല്‍, ശംസുദ്ദീന്‍ പട്ടാന്പി (ജോ.സെക്രട്ടറിമാര്‍), യൂസഫ് താനൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസര്‍ മുസ്തഫാ കമാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കണ്‍സിലിലേക്ക് സയ്യിദ് നാസര്‍ തങ്ങള്‍, പി.കെ.എം. കുട്ടി ഫൈസി, ശംസുദ്ദീന്‍ മുസ്‍ലിയാര്‍, മരക്കാര്‍ കുട്ടി ഹാജി, സൈതലവി ഹാജി ചെന്പ്ര, മുഹമ്മദലി പകര, ഹംസ ഹാജി കരിങ്കപ്പാറ, അബൂബക്കര്‍, അസീസ് ഹാജി തൊഴക്കാവ് എന്നിവരെ തെരഞ്ഞെടുത്തു. മുസ്തഫാ കമാല്‍ ആണ് ഓഡിറ്റര്‍. വിവിധ കമ്മിറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. അബ്ദു കുന്നുംപുറം സ്വാഗതവും അബ്ദുന്നാസര്‍ കോഡൂര്‍ നന്ദിയും പറഞ്ഞു.