വൈകല്യം മറന്ന ഹനാനയെന്ന കൊച്ചു മിടുക്കിയെ സമസ്ത ഉപഹാരം നല്‍കി അനുമോദിക്കുന്നു..

കാസര്‍കോട്: അന്ധത എന്ന വൈകല്യത്തെ ത്രണവത്കരിച്ച് സമസ്ത ഏഴാം തരം പൊതു പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ അന്ധ വിദ്യാര്‍ത്ഥിനി ഹനാനയെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജൂലൈ 18ന് രാവിലെ 9.30ന് അവാര്‍ഡ് നല്‍കി അനുമോദിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ശൈഖുന ടി.കെ.എം ബാവ മുസ്‌ലിയാര്‍ അവാര്‍ഡ് വിതരണം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ എം.എ ഖാസിം മുസ്‌ലിയാര്‍, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ് നിസാമി, കെ.ടി അബ്ദുല്ല മൗലവി, മൊയ്തീന്‍ കുട്ടി ഫൈസി, ബഷീര്‍ ദാരിമി തളങ്കര, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ ഫൈസി, എസ്.പി സലാഹുദ്ദീന്‍, കെ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.