'തെറ്റിനെ നേരിടേണ്ടത് തെറ്റ് കൊണ്ടല്ല മറിച്ച് ശരി കൊണ്ടാണ്'-ഹമീദലി തങ്ങള്‍
അഴിയൂര്‍ (കണ്ണൂര്‍): തെറ്റിനെ നേരിടേണ്ടത് തെറ്റ് കൊണ്ടല്ല മറിച്ച് ശരി കൊണ്ടാണെന്ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മരണാര്‍ഥം അഴിയൂര്‍ ഹാജിയാര്‍ പള്ളി ശാഖ എസ്കെഎസ്‌എസ്‌എഫ് നിര്‍മിച്ച ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവാചകനെ നിന്ദിക്കലിലൂടെ കോളജ് അധ്യാപകന്‍ ചെയ്‌തത് അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസത്തോടും സ്ഥാനത്തോടും യോജിക്കാത്ത പ്രവൃത്തിയാണ്. എന്നാല്‍ അത്തരം തെറ്റുകളെ തെറ്റ് കൊണ്ട് തന്നെ എന്ന തീവ്രവാദികളുടെ ശൈലി ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനെ ഉപകരിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദം ദീനുല്‍ ഇസ്ലാമിന്‍റെ ശൈലി അല്ലെന്നും സഹനവും സാഹോദര്യവുമാണ് ഇസ്ലാം പഠിപ്പിക്കുന്നത് അത് ആര്‍ക്കും മനസ്സിലാക്കവുന്നതാണെന്നും തങ്ങള്‍ പറഞ്ഞു. ഇ.ടി.അയൂബ്, കെ.അന്‍വര്‍ ഹാജി, കാസിം നെല്ലൊളി , നവാസ് നെല്ലൊളി, ടി.ജി.ഇസ്മായില്‍, ശുഹൈബ് തങ്ങള്‍, സി.പി.ഷംസു തുടങ്ങിയവര്‍ പ്രസംഗിച്ചു.