മഹല്ല് കാമ്പയിന്‍ നടത്തി
താമരശ്ശേരി : മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെയും ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ പുതുപ്പാടി റേഞ്ച് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹല്ല് കാമ്പയിന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഒടുങ്ങാക്കാട് കേന്ദ്ര മദ്രസ്സയില്‍ നടന്ന ക്യാമ്പില്‍ വി.കെ.സി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാമു, എം.പി. ആലി ഹാജി, സുലൈമാന്‍ ബാഖവി, അബ്ദുറഹിമാന്‍ ദാരിമി ചീക്കോട്, ടി.കെ. ഇമ്പിച്ചമ്മദ് ഹാജി, ഗ്രാമപ്പഞ്ചായത്തംഗം സി.എ. മുഹമ്മദ്, ഒ.കെ. ഹംസ, കെ.സി. മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. ആര്‍.കെ. മൊയ്തീന്‍കോയ ഹാജി സ്വാഗതം പറഞ്ഞു. മഹല്ല് ശാക്തീകരണം എന്ന വിഷയത്തില്‍ അബൂബക്കര്‍ ഫൈസി മലയമ്മയും മദ്രസ ശാക്തീകരണം എന്ന വിഷയത്തില്‍ മുജീബ് ഫൈസി പൂലോടും ക്ലാസെടുത്തു.