
ന്യൂഡല്ഹി : യൂണിയന്‍ ക്യാബിനറ്റ് രൂപയ്ക്ക് പുതിയ ചിഹ്നം പുറത്ത് വിട്ടു. ഡോളറിനും പൗണ്ടിനുമെന്ന പോലെ രൂപയ്ക്കും പ്രത്യേക ചിഹ്നനമെന്ന ആശയം ഇതോടെ യാഥാര്ഥ്യമായി. ഹിന്ദി അക്ഷരമാലയിലെ 'ര' യ്ക്ക് കുറുകെ ഒരു വരയോടു കൂടിയതാണ് ക്യാബിനറ്റ് പുറത്ത് വിട്ട രൂപയുടെ ചിഹ്നം.
ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക.