ജല്‍സ സീറത് ഇമാം ശാഫി അനുസ്മരണവും ആത്മീയ സംഗമവും

കുമ്പള: ജല്‍സ സീറത് ഇമാം ശാഫി അനുസ്മരണവും ആത്മീയ സംഗമവും കുമ്പള ബദ്‌രിയ്യാ നഗറിലെ തളങ്കര ഇബ്രാഹിം ഖലീല്‍ നഗറില്‍ നടന്നു.

പാണക്കാട് സയ്യീദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് കാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ അധ്യക്ഷനായി. കോഹിനൂര്‍ മൂസ്സ ഹാജി, റഹ്മത്തുള്ള ഖാസിമി മൂത്തേടം, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍, എം.എസ്. തങ്ങള്‍ മദനി, കെ.എ. മുഹമ്മദ് അറബി ഹാജി, ചെര്‍ക്കളം അബ്ദുല്ല, സി.കെ. മാണിയൂര്‍, ഗോള്‍ഡന്‍ അബ്ദുള്‍ ഖാദര്‍, പി.എസ്. ഇബ്രാഹിം ഫൈസി, മഹ്മൂദ് സഅദി, എം. ശുഐബ്, അലിക്കുഞ്ഞി ദാരിമി, ബി.പി. അബ്ദുസക്കര്‍ ഹാജി, എ.എം. മുഹമ്മദ്, പി.എസ്. മുഹമ്മദ് ഹാജി, ബി.എം. യൂസഫ് ഹാജി, നാട്ടക്കല്‍ മൂസ്സ നിസാമി, ഒമാന്‍ മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. എം.എ. ഖാസിം മുസ്ല്യാര്‍ സ്വാഗതവും കണ്ണൂര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.