കാസറഗോഡ്: ഇസ്‌ലാമിന്റെ യഥാര്‍ത്ഥരൂപം ലോകവസാനം വരെ ഇവിടെ നിലനില്‍ക്കണമെന്ന ഉദ്ദേശത്തോടെ മഹത്തുക്കളായ പണ്ഡിതന്മാര്‍ പടുത്തുയര്‍ത്തിയ സമസ്‌തക്ക് യുവതലമുറയുടെ പ്രവര്‍ത്തനം അനിവാര്യമാണെന്നും അതിനു മുന്നിട്ടിറങ്ങണമെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് മേഖലാ മെമ്പര്‍ഷിപ്പ് അപേക്ഷ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌തക്ക് തളങ്കര ഇബ്രാഹിം ഖലീല്‍ ചുരുങ്ങിയ കാലയളവില്‍ ചെയ്‌ത സേവനങ്ങള്‍ വരും തലമുറ കണ്ടു പഠിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുക്രി സുലൈമാന്‍ ഹാജി. എന്‍.എ. സുലൈമാന്‍, ബായിക്കര അബ്‌ദുല്ലക്കുഞ്ഞി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖലീല്‍ ഹസനി, അമാന്‍ കോളിയാട്, നവാസ് പള്ളിക്കാല്‍, ശിഹാബുദ്ദീന്‍ പള്ളിക്കാല്‍, ശഹീദ് മൗലവി, ഇഖ്‌ബാല്‍ മൗലവി, അഷ്‌റഫ് മര്‍ദ്ദള പ്രസംഗിച്ചു. ബഷീര്‍ ദാരിമി തളങ്കര സ്വാഗതവും ഹാരിസ് ദാരിമി നന്ദിയും പറഞ്ഞു.