ശിഹാബ് തങ്ങളെക്കുറിച്ച് അറബിയില്‍ ഗവേഷണ പ്രബന്ധം
മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെക്കുറിച്ച് അറബി ഗവേഷണ പ്രബന്ധം തയ്യാറാക്കി. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് വിദ്യാര്‍ഥി കുഞ്ഞിമുഹമ്മദ് പാണക്കാടാണ് തയ്യാറാക്കിയത്. മലപ്പുറത്ത് നടന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഹാജി മമ്മദ് ഫൈസിക്ക് നല്‍കി പ്രകാശനംചെയ്തു