ഖാസിസയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഗൾഫ് മാധ്യമം എഡിറ്റര്‍ ഹംസ അബ്ബാസ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോൾ |
ഷാര്‍ജ : 32 മത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര സറ്റാള്‍ സമസ്ത ഫത് വ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ , മാധ്യമം എഡിറ്റര്‍ ജനാബ് ഹംസ അബ്ബാസ് എന്നിവര്‍ സന്ദര്‍ശിച്ചു. പതിനൊന്ന് ദിവസം നീണ്ടു നിന്ന പുസ്തകോത്സവം ഇന്ന് സമാപ്പിക്കും. ആദ്യമായി പുസ്തകോത്സവത്തില്‍ പങ്കെടുക്കുയാ ണെങ്കിലും പ്രമുഖ പ്രസാധകരുടെ ബുക്കുകളുള്ള സത്യധാര പവലിന്‍ സന്ദര്‍ശകരുടെ എണ്ണത്താല്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മത രാഷ്ട്രീയ സമൂഹിക നേതാക്കള്‍ പവലിന്‍ സന്ദര്‍ശിച്ചിരുന്നു.