കോഴിക്കോട്: ഇന്നലെ അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്‌ല്യാര്‍ക്ക് വേണ്ടി ഇന്ന് രാവിലെ എല്ലാ മദ്രസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തി പിരിയേണ്ടതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ല്യാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരും എല്ലാ മഹല്ല് കമ്മിറ്റികളോടും മദ്രസാ അധ്യാപകരോടും അഭ്യര്‍ത്ഥിച്ചു.