നീലഗിരി : എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ ആദര്ശ സമ്മേളനം സമാപിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഒ.കെ ഇന്പിച്ചിക്കോയ തങ്ങള് പ്രാര്ത്ഥന നിര് വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശുഐബ് നിസാമി അദ്ധ്യക്ഷനായിരുന്നു. സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ.എം ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി മനുഷ്യജാലിക പ്രഖ്യാപനം നടത്തി. അലവി ദാരിമി കുഴിമണ്ണ മുഖ്യ പ്രഭാഷണം നടത്തി.
