കേരള ഇസ്ലാമിക് ക്ലാസ് റൂം ഖത്മുൽ ഖുർആൻ ദുആ മജ് ലിസ് ഇന്ന് (വ്യാഴം)

ഓണ്‍ലൈൻ: ശൈഖുനാ പാറന്നൂർ ഉസ്താദ് വഫാത്തായ വിവരം അറിഞ്ഞ ഉടനെ തന്നെ കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ ആരംഭിച്ച ഖുർആൻ പാരായണ, ദിക്ർ ദുആ അനുസ്മരണ പരിപാടികളിൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള ക്ലാസ് റൂം പ്രേക്ഷകരും ഇന്റർ നെറ്റ് റേഡിയോ ശ്രോതാക്കളുമായ അനേകം പേർ പാരായണം ചെയ്തു പൂർത്തീകരിക്കുന്ന ഖത്മുകൾ ഇന്ന് 21 -11 -2013 വ്യാഴം രാത്രി (KSA സമയം) 8.30.ന് ക്ലാസ് റൂമിൽ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുന്ന പ്രത്യേക ഖത്മുൽ ഖുർആൻ മജ്ലിസിൽ ദുആ ചെയ്യുന്നു. ക്ലാസ് റൂം ഐ.ഡി.കളിൽ ഉള്ള ശ്രോതാക്കൾക്ക് ഇടയിൽ ഓരോരുത്തർക്കും പാരായണം ചെയ്യാൻ സാധിക്കുന്ന ജൂസുഉകൾ ക്രമീകരിച്ചു കൊടുക്കാനും റേഡിയോ ശ്രോതാക്കൾക്ക് kicrskssf.info@gmail.com എന്ന e-mail ID യിലേക്ക് മെയിൽ ചെയ്യാനും ഉള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പുണ്യ ഹറമുകളിൽ വെച്ച് ജനാസ നിസ്കരിച്ചും ഉസ്താദിന്റെ പേരിൽ ഖുർആൻ പാരായണം
ചെയ്തും തഹ് ലീൽ ചൊല്ലിയും ഇതിൽ പങ്കുകൊള്ളാൻ വേണ്ടി പല സ്ഥലങ്ങളിൽ നിന്നും മക്കയിലും മദീനയിലും എത്തിയ, ശൈഖുനായുടെ ശിഷ്യ ഗണങ്ങളും സ്നേഹ ജനങ്ങളും സുന്നത്ത് ജമാഅത്തിന്റെ പ്രവര്ത്തകരും കുടുംബങ്ങളും അടക്കം അനേകായിരം പേർ നാട്ടിലും പ്രവാസ ലോകത്തുമായി ഈ സംരംഭത്തിൽ പങ്കു ചേർന്നതായി കേരള ഇസ്ലാമിക് ക്ലാസ് റൂം അഡ്മിൻ ഡസ്ക് അറിയിച്ചു.