പാണക്കാട് വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു. ത്വാഖാ അഹ്മദ് മൗലവി, എം.എ.ഖാസിം മുസ്ലിയാര്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.പി. മുസ്തഫല്‍ ഫൈസി, കെ.എ.റഹ്മാന് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, കെ.ഇ.മുഹമ്മദ് മുസ്ലിയാര്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അലവി ഫൈസി കൊളപ്പറമ്പ്, അബൂബക്കര്‍ ബാഖവി മലയമ്മ, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, സി.എഛ്.മഹ്മൂദ് സഅദി, ഒ.എം.ശരീഫ് ദാരിമി കോട്ടയം, അഹ്മദ് തെര്‍ളായി, നാസര്‍ ഫൈസി കൂടത്തായി, ഇബ്രാഹീം ഫൈസി പേരാല്‍, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ഹസ്സന് ആലംകോട്, ഖത്തര്‍ ഇബ്രാഹീം ഹാജി, നിസാര്‍ പറമ്പന്‍, അബ്ബാസ് ഫൈസി പുത്തിഗെ സംസാരിച്ചു.
SYS 60-ാം വാര്‍ഷിക സമ്മേളനം; പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 1 മുതല്‍ 10 വരെ'പൈതൃകസന്ദേശ യാത്ര' സംഘടിപ്പിക്കുന്നു
2014 ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക മഹാസമ്മേളന പ്രചരണാര്‍ത്ഥം ഫെബ്രുവരി 1 മുതല്‍ 10 വരെ പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ 'പൈതൃകസന്ദേശ യാത്ര' സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
സമ്മേളനം ചരിത്ര സംഭവമാക്കാന്‍ എസ്.വൈ.എസ്. സെക്രട്ടറിയേറ്റ് മുഴുവന്‍ കീഴ്ഘടകങ്ങളോടും സംഘടനാ ബന്ധുക്കളോടും ആവശ്യപ്പെട്ടു. യൂനിറ്റ് തലങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയ വിശദീകരണങ്ങളും നടത്താനും യോഗം തീരുമാനിച്ചു. ഹാജി. കെ.മമ്മദ് ഫൈസി നന്ദി പറഞ്ഞു.