കുവൈത്തിൽ അനുസ്മരണ സമ്മേളനവും തഹ്ലീൽ പ്രാര്ഥനാ സദസ്സും വ്യാഴാഴ്ച

കുവൈത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പാറന്നൂർ പി.പി.ഇബ്രാഹീം മുസ്ലിയാരുടെ വിയോഗത്തിൽ കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ പണ്ഡിതനും വിനയാന്വിതനും സൂക്ഷ്മതയുടെ പര്യായവുമായിരുന്നു പാറന്നൂർ ഉസ്താദ് എന്ന് സുന്നി കൗണ്‍സിൽ പത്രക്കുറിപ്പിൽ അനുസ്മരിച്ചു. ആധുനികതയുടെ ലോകത്തിലും ലാളിത്യം കൈ വെടിയാതെ ജീവിതം ധന്യമാക്കി സമൂഹത്തിന് മാത്ര്ക കാട്ടിത്തന്ന ഉസ്താദിന്റെ വിയോഗം തീരാ നഷ്ടമാണെന്നും സുന്നി കൗണ്‍സിൽ പ്രസ്താവിച്ചു. 
പാറന്നൂർ ഉസ്താദ് അനുസ്മരണ സമ്മേളനവും തഹ്ലീൽ പ്രാര്ഥനാ സദസ്സും സംഘടിപ്പിക്കാൻ സുന്നി കൗണ്‍സിൽ തീരുമാനിച്ചു. വ്യാഴാഴ്ച (21 നവമ്പർ) വൈകുന്നേരം 7 മണിക്ക് സാൽമിയ്യ ദാറുൽ അർഖമിൽ (അൽഘാനിമിനു പിൻവശം) പ്രമുഖ സദാതീങ്ങളുടെയും പണ്ഡിതരുടെയും നേത്രത്വത്തിൽ സംഘടിപ്പിക്കും. എല്ലാ പ്രവർത്തകരും ക്രത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിച്ചു.