സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്‍റര്‍ സ്വീകരണം നല്‍കി

നന്മയുടെ വഴിയെ നടക്കാന് വിശ്വാസി സമൂഹം തയ്യാറാവുക: സയ്യിദ് ജിഫിരി തങ്ങൾ 
ഷാര്ജ: സമകാലിക ലോകത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന നെറികെടുകള്‍ക്ക് പിറകെ ആവേശത്തോടെ സഞ്ചരിക്കുന്നതിന് പകരം നന്മയുടെ വഴിയെ നടക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്നു സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.ദുരിതങ്ങള്‍ വിളിച്ചു വരുത്തുന്ന നിത്യ ജീവിതത്തിന്‍റെ ധൂര്‍ത്തില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കാന്‍ തയ്യാറാവണമെന്നും ലളിതവും മഹത്വപൂര്ണ്ണമായമ ജീവിതം നയിച്ച്‌ നമുക്ക് മുമ്പേ നടന്നുപോയ മഹാന്മാരുടെ ജീവിതം മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്റര് പ്രസിഡന്റ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കടവല്ലൂര്‍ അധ്യക്ഷതയിൽ SKSSF UAE പ്രസിടന്റ്റ് സയ്യിദ് ഷുഹൈബ് തങ്ങള് സ്വീകരണ സദസ്സ് ഉത്ഘാടനം ചെയ്തു. സഹദ് പുറക്കാട് , ഖാലിദ്‌ പാറപ്പള്ളി, സ്വബ്രത് രഹ്മാനി, റസാക്ക് വളാഞ്ചേരി, മൊയ്തു നിസാമി, ഖലീല് റഹ്മാന് കാഷിഫി ,റഷീദ് ബാഖവി , മൊയതു സി സി എന്നിവര് സംസാരിച്ചു. അബ്ദുള്ള ചേലേരി സ്വാഗതവും അബ്ദുല്‍ റസാക്ക് തുരുത്തി നന്ദിയും പറഞ്ഞു