ഗുജറാത്ത് കലാപത്തിലെ പ്രധാന ചര്‍ച്ചാബിന്ദുവായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരിയെ വെച്ച് വര്‍ഗ്ഗീയ ചേരിതിരിവും, അകല്‍ച്ചയും ഉണ്ടാക്കാന്‍ നടത്തുന്ന നീക്കം ശരിയല്ല.
ഗുജറാത്ത് കലാത്തിന്റെ ഉത്തരവാദി ഹിന്ദുക്കളല്ല. നരേന്ദ്രമോഡി ഉള്‍പ്പെടെ ഏതാനും ചിലര്‍ മാത്രമാണ്. ഇന്ത്യയിലെ ഹിന്ദുക്കളും, മുസ്‌ലിംകളും യാതൊരുവിധ പകയും, അകല്‍ച്ചയും നിലവിലില്ല. ഉണ്ടാവാനും പാടില്ല.
ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്‌ലിംകള്‍ക്ക് കലാപ നാളുകളിലും തുടര്‍ന്നും ഏറെ സഹായങ്ങള്‍ ചെയ്തത് ഹിന്ദുക്കളാണ്. ഉന്നത ഉദ്യോഗസ്ഥര്‍പോലും മുസ്‌ലിംകള്‍ക്ക് അഥവാ നീതിക്ക് ഒപ്പം നിലകൊണ്ടതിനാല്‍ പീഢനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുമതു തുടരുന്നു.
ഖുതുബുദ്ദീന്‍ അന്‍സാരി ഒരു ഘട്ടത്തിലും ഹിന്ദുവിരുദ്ധ മുഖമാവരുത്, ആക്കരുത്. ഭാരതം ഒരു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഘട്ടത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാവേണ്ടത് പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ കാര്യങ്ങളാണ്.
ഭാരതം മനുഷ്യ വിഭവശേഷിയില്‍ മികവും, വിഭവശേഷിയില്‍ അപര്യാപ്ത്തവും ഉള്ള രാഷ്ട്രം എന്ന നിലക്ക് വികസനങ്ങളെ സംബന്ധിച്ച് ഉയര്‍ന്ന പഠനങ്ങളും ചര്‍ച്ചകളും നടക്കണം. അഴിമതി വിരുദ്ധ നിലപാടുകളും ഉയരേണ്ടതുണ്ട്. എന്നാല്‍ ഒരു ഭാഗത്ത് നരേന്ദ്ര മോഡിയെ പ്രതിഷ്ടിച്ച് മറുഭാഗത്ത് ഖുതുബുദ്ദീന്‍ അന്‍സാരിയെ പോലുള്ള പ്രതിബിംബങ്ങള്‍ അവതരിപ്പിച്ച് പൗരന്മാര്‍ക്കിടയില്‍ വീണ്ടും വര്‍ഗ്ഗീയ ചിന്തകള്‍ വളര്‍ത്താന്‍ നടത്തുന്ന നീക്കം ഒഴിവാക്കേണ്ടതാണ്.
ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക