നവാസ് മന്നാനിയുടെ പ്രഭാഷണം ഇന്ന്(ശനി)ആരംഭിക്കും

പെരിന്തല്‍മണ്ണ : മണ്ഡലം എസ് വൈ എസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫീ ളുല്‍ ഖുര്‍ആന്‍ കോളേ ജിന്റെ രണ്ടാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഇന്നു മുതൽ മത പ്രഭാഷണം നടത്തുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ സുന്നുമഹല്‍ പരിസരത്ത് വൈകുന്നേരം ഏഴ് മണിക്ക് പ്രമുഖ പണ്ഡിതനും വാഗ്മീയുമായ നവാസ് മന്നാനി പനവൂര്‍ പ്രഭാഷണം നടത്തും. സ്ഥാപന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.