സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ബഹ്‌റൈന്‍ സമസ്‌തയുടെ അമരത്ത്; 'അഹ് ലുബൈത്തിന്റെ' നെത്ർ പുണ്ണ്യത്തിൽ സായൂജ്യരായി ബഹ്‌റൈനിലെ വിശ്വാസികള്‍..

ബഹ്‌റൈന്‍ സമസ്‌തയുടെ പ്രസിഡന്റായി ചുമതലയേറ്റ 
സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ക്ക്‌, കഴിഞ്ഞ ദിവസം 
സമസ്‌ത കേന്ദ്ര മുശാവറാംഗം ശൈഖുനാ നെല്ലായ
 കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാര്‍, പ്രവര്‍ത്തക സമിതി
 മുമ്പാകെ സ്ഥാന വസ്‌ത്രം  അണിയിച്ചപ്പോള്‍..
മനാമ: മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെസാംസ്‌കാരിക, പ്രബോധന മേഖലകളിലെ നിറസാന്നിദ്ധ്യവും ബഹുഭാഷാ പണ്ഡിതനുമായസയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സമസ്‌ത കേരള സുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റു.
സമസ്‌ത കേരള ജംഇയ്യത്തുല്‍ഉലമാ കേന്ദ്രമുശാവറാഅംഗവും പ്രമുഖ പണ്ഡിതനുമായ നെല്ലായ കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാരാണ് സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങളെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. അഹ്‌ലുബൈത്തിലെകണ്ണിയും പണ്ഡിതശ്രേഷ്ടരുമായതങ്ങളവര്‍കളെ അനുസരിക്കുകയുംഅദ്ദേഹത്തിന്‌ കീഴില്‍ഐക്ക്യത്തോടെ പ്രവര്‍ത്തി ക്കുകയും ചെയ്യണമെന്ന്‌ പ്രവര്‍ത്തകരോട്‌ഉസ്‌താദ്‌അഭ്യര്‍ഥിച്ചു.
പ്രവാചകകുടുംബത്തെ ആദരിക്കുകയും മുമ്പില്‍ നിര്‍ത്തുകയുംചെയ്‌ത പാരമ്പര്യമാണ്‌സമസ്‌തക്കും മുന്‍കാല പണ്ഡിതര്‍ക്കുമുള്ളതെന്ന്‌ചടങ്ങില്‍ഉദ്‌ബോധന പ്രസംഗം നടത്തിയറഫീഖ്‌സകരിയഫൈസി അപിപ്രായപ്പെട്ടു. 
അഭിവന്ദ്യസമസ്‌തയുടെആലിമീങ്ങളിലാണ്‌ താന്‍ പ്രവാചകപാരമ്പര്യം ദര്‍ശിച്ചതെന്നുംലാളിത്യത്തിന്റെ പ്രചാരകരായ അത്തരം നേതാക്കളാണ്‌തന്നെ ആകര്‍ഷിച്ചതെന്നുംഅതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതി ല്‍അഭിമാനമുണ്ടെന്നുംസ്‌ഥാനാരോഹണത്തെ തുടര്‍ന്ന്‌സംസാരിച്ച സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സൂചിപ്പിച്ചു. പ്രബോധന വീഥിയില്‍ താന്‍ എപ്പോഴുംസജ്ജനാണന്നും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തക ര്‍വിരല്‍ഞൊടിച്ചാല്‍ താന്‍ ഓടിയെത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്‌ത ഉപാദ്ധ്യക്ഷന്‍ കുന്നോത്ത്‌കുഞ്ഞബ്ദുള്ളഹാജി, റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ഹംസ അന്‍വരി മോളൂര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസിവയനാട്‌, സമസ്‌ത കോഡിനേറ്റര്‍മൂസമുസ്ലിയാര്‍, പി.ടി.എ പ്രതിനിധി ബക്കര്‍ സാഹിബ്‌എന്നിവര്‍ആശംസകള്‍അര്‍പ്പിച്ചു. സമസ്‌ത ട്രഷറര്‍ കുഞ്ഞിമുഹമ്മദ്‌ഹാജി, സലിംഫൈസി പന്തീരിക്കര, അബ്ദുറഹ്‌മാന്‍ഹാജി റഫ, അഷ്‌റഫ്‌കാട്ടില്‍പീടിക, ഷറഫുദ്ദീന്‍ മാരായമംഗലംഎന്നിവര്‍യോഗത്തില്‍ സംബന്ദിച്ചു. സമസ്‌ത ആക്ടിംഗ്‌ പ്രസിഡന്‍റ്‌ സൈതലവിമുസ്‌ലിയാറുടെഅദ്ദ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ജനറ ല്‍സെക്രട്ടറി എസ്‌.എംഅബ്ദുല്‍വാഹിദ്‌സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.