ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍്ക്ക് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ സ്വീകരണം നല്‍കി

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഉത്തരകേരളത്തിലെ അത്യുന്നത വൈജ്ഞാനിക കേന്ദ്രം : പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍
ചട്ടഞ്ചാല്‍: മതപഠനത്തിലൂടെയും ഭൗതിക വിദ്യയിലൂടെയും മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെയും വിജ്ഞാനീയങ്ങള്‍ നല്‍കി സുക്യതങ്ങള്‍ വിതറുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഉത്തര കേരളത്തിലെ അത്യുന്നത അഭിമാന വൈജ്ഞാനിക കേന്ദ്രമെന്ന് കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍് .സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കാസര്‍ഗോഡ് ജില്ലയിലെ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആലിക്കുട്ടി മുസ്ലിയാരെ എം ഐ സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി ഷാളണിയിച്ച് ആദരിച്ചു.എം ഐ സി സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. കെ പി കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ മൊയ്തീന്‍ കുട്ടി ഹാജി ഉപഹാരം സമര്‍പ്പിച്ചു. പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ മറുപടി പ്രഭാഷണം നടത്തി.ത്വാഖാ അഹ്മദ് മൗലവി,കെ മൊയ്തീന്‍ കുട്ടി ഹാജി,ഖത്തര്‍ അബ്ദുല്ല ഹാജി,അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല,നൗഫല്‍ ഹുദവി കൊടുവള്ളി,മോയിന്‍ ഹുദവി മലയമ്മ,ജലീല്‍ കടവത്ത്,ചെറുകോട് അബ്ദുല്ല ഹാജി,മല്ലം സുലൈമാന്‍ ഹാജി,ശാഫി ഹാജി ബേക്കല്‍,കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി,ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്,പാദൂര്‍ കുഞ്ഞാമു ഹാജി,ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍,സ്വാലിഹ് മാസ്റ്റര്‍ തൊട്ടി,ചെങ്കള അബ്ദുല്ല ഫൈസി,മുഹമ്മദ് ഹാജി ഗോവ,നെക്കര അബൂബക്കര്‍ ഹാജി,ഉസ്മാന്‍ ഫൈസി മാണിക്കോത്ത്,ശുഐബ് തങ്ങള്‍,കെ ടി അബ്ദുല്ല ഫൈസി,ശാഫി ഹാജി കട്ടക്കാല്‍,എം പി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.