"മഹിളാസംഘടനകള്‍ക്കെന്തേ നാവിറങ്ങിയോ?" എന്ന് ഓണ്‍ലൈനില്‍ ആക്രോശം
മാനന്തവാടി: പതിനെട്ടു വയസ്സു തികഞ്ഞില്ലെന്ന കാരണത്താല്‍, നിയമപാലകര്‍ നാടെങ്ങും അരിച്ചു പെറുക്കി നിശ്ചയിച്ച പല മുസ്ലിം വിവാഹങ്ങളും തടഞ്ഞു കൊണ്ടിരിക്കുമ്പോള്‍, അവര്‍ക്ക് ഒത്താശ ചെയ്‌തും രഹസ്യ വിവരങ്ങള്‍ നല്‍കിയും "നിയമ സംരക്ഷകരായി വിലസുന്ന" മാര്‍ക്കിസ്റ്റു പാര്‍ട്ടിക്കാരുടെ കപടമുഖം തുറന്നു കാട്ടിയ വയനാട്ടിലെ പാര്‍ട്ടി ഓഫീസിലെ ശൈശവ വിവാഹം വിവാദമാകുന്നു.
പതിനെട്ടു വയസ്സിനു താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമാണെന്നും അവ തടയണമെന്നും നാടാകെ കാമ്പയിന്‍ നടത്തുന്നതിനിടെയാണ് പ്രസ്‌തുത സംഭവമെന്നതും ശ്രദ്ധേയമാണ്. വയനാട്ടിലെ പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് നേതാക്കാളുടെ സാന്നിധ്യത്തില്‍ പ്രസ്‌തുത വിവാഹം നടത്തിയത്. ഇതു സംബന്ധിച്ചു വന്ന ഒരു പത്ര വാര്‍ത്ത ഇങ്ങിനെ:
"പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരേ സി.പി.എമ്മും പോഷകസംഘടനകളും വ്യാപകമായി കാംപയിന്‍ നടത്തുന്നതിനിടെ പാര്‍ട്ടി ഓഫിസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തുന്നതുവരെ വിദ്യാഭ്യാസം നല്‍കണമെന്ന പാര്‍ട്ടി നിലപാട് തെറ്റിച്ചാണ് കഴിഞ്ഞ ദിവസം രാത്രി വൈകി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയത്.
മാനന്തവാടി വാളാടാണ് സംഭവം. പ്ലസ്‌ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹമാണ് കഴിഞ്ഞ 17ന് രാത്രി ഒമ്പതോടെ വാളാട് സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്നത്. നാട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും വരനും മാത്രം ഉള്‍പ്പെട്ട ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.
വര്‍ഷങ്ങളായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന വരന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. രണ്‌ടുവര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ട് കാല്‍ മുറിച്ചുമാറ്റിയിരുന്നു. കൃത്രിമ കാലുമായി കഴിയുന്ന ഇയാള്‍ വാടകവീട്ടിലാണു താമസം.
പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ജനന തിയ്യതി 1996 മാര്‍ച്ച് നാലാണ്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പെണ്‍കുട്ടിക്ക് വിവാഹപ്രായമാവണമെങ്കില്‍ ഇനിയും നാലുമാസം
കഴിയേണ്‌ടതുണ്‌ട്. വിവാഹ പ്രായത്തെ ചൊല്ലി അറബിക്കല്യാണമെന്ന പേരില്‍ പ്രചാരണം നടത്തുന്ന സി.പി.എം. നേതൃത്വം പഠനത്തില്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ വിവാഹം പ്രായമെത്തുന്നതിനു മുമ്പ് പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയതാണു വിവാദമായത്.(അവ.)

സംഭവത്തെ തുടര്‍ന്ന് വിഷയം ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയകളിലും സജീവ ചര്‍ച്ചാ വിഷയമായി.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ജീവിതം 'നിയമ പരമാക്കി' തീര്‍ക്കാനാണ് ഈ "നിയമവിരുദ്ധ വിവാഹം(?)" നടത്തുന്നതെന്നാണ് ഓണ്‍ലൈനിലെ സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കമന്‍സ്. എന്നാല്‍ "ഇതു തന്നെയായിരുന്നില്ലെ മുസ്ലിം സംഘടനകളുടെയും ആവശ്യം?" എന്ന തിരിച്ചുള്ള ചോദ്യത്തിനു ആര്‍ക്കും വ്യക്തമായ മറുപടിയില്ല.
വാസ്തവത്തിൽ മുസ്ലിം പെണ്‍കുട്ടികളെ 18ന് മുമ്പ് വിവാഹം കഴിപ്പിക്കണമെന്ന് ഒരു മുസ്ലിം സംഘടനയും ആവശ്യമുന്നയിച്ചിട്ടില്ല. എന്നാല്‍ മേല്‍ വാര്‍ത്തയിലുദ്ധരിക്കുന്നതു പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ 18നു മുമ്പ് വിവാഹം കഴിപ്പിക്കപ്പെടേണ്ടി വരുമ്പോള്‍ അതിനു നിയമ പരിരക്ഷ ലഭ്യമാക്കാനായി സുപ്രിം കോടതിയെ സമീപിക്കുമെന്നായിരുന്നു മുസ്ലിം സംഘടനകളുടെ തീരുമാനം.
ഇതിനെതിരെയായിരുന്നു ചില പുരോഗമന ചിന്താഗതിക്കാരെയും മഹിളാ സംഘടനകളെയും തങ്ങളുടെ ഇട്ടാവട്ടത്തിലെ സര്‍വ്വെകളെയും കൂട്ടു പിടിച്ചു കാലിലെ 'ചുവപ്പുമാറാത്ത' കുട്ടി സഖാക്കള്‍ മുതലുള്ളവരെ കൂട്ടു പിടിച്ചു കാമ്പസ്സുകളിലും മറ്റും മാര്‍കിസ്‌റ്റു പാര്‍ട്ടി വ്യാപക പ്രചരണങ്ങള്‍ നടത്തിയിരുന്നതും മത പണ്‌ഢിതകര്‍ക്കെതിരെ 'താലിബാനിസം' ആരോപിച്ചിരുന്നതും.

പോസ്റ്റിനു മുമ്പെ: കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന് പറഞ്ഞതെത്ര ശരി?
Related Post: വിവാഹ പ്രായം; പന്ന്യന്‍ രവീന്ദ്രന് സ്റ്റാലിനിസ്റ്റ് സ്വരം : പിണങ്ങോട് അബൂബക്കര്‍
Related Post: വിവാഹ പ്രായം; പന്ന്യന്‍ രവീന്ദ്രന് സ്റ്റാലിനിസ്റ്റ് സ്വരം : പിണങ്ങോട് അബൂബക്കര്‍