ചെറുചേനം: ചെറുചേനം സിറാത്തുസ്വവിയ്യ മദ്രസയില്‍ മുഅല്ലിം ഡേ അതിവിപുലമായ പൊതുസമ്മേളനത്തോടെയും സിയാറത്തോടെയും ആഘോഷിച്ചു. കാലത്ത് ഒമ്പ്ത് മണിക്ക് തൃശൂര്‍ റൈഞ്ച് പ്രസിഡന്റ് സയ്യിദ് അഫ്‌ലഹ് തങ്ങള്‍ ഹുദവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ മദ്രസ സദര്‍ മുഅല്ലിം ഒ.എ സലീം അന്‍വരി യുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് റഫീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീന്‍ റഹ്മാനി, ജലീല്‍ ബാഖവി, മുസ്ഥഫ ഫൈസി, സലീം മുസ്‌ലിയാര്‍, നൂറുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മഫ്‌സല്‍, ജഫീര്‍, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ഉമര്‍ സാഹിബ് സ്വാഗതവും ചെയര്‍മാന്‍ മൊയ്തീന്‍ സാഹിബ് നന്ദിയും പറഞ്ഞു.