- ആദ്യ ഘട്ട പദ്ധതി ഒരു വര്‍ഷത്തേക്ക്; പദ്ധതി നവം.27ന് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
- ഗുണഭോക്താളെ കണ്ടെത്തുന്നത് മഹല്ല് കമ്മറ്റിയുടെ ശിപാര്‍ശയോടെയുള്ള അപേക്ഷയിലൂടെ
താനൂര്‍: മോര്യ കോട്ട്കാട് മഹല്ലില്‍ ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ വിധവകള്‍ക്ക് പെന്ഷന് നല്കുന്ന പദ്ധതി നടപ്പിലാക്കുന്നു. എസ്.കെ.എസ്.എസ്.എഫ്. മോര്യ യൂണിറ്റ് കമ്മിറ്റി ആസ്ഥാനമായ ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്റര്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പെന്ഷന് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ നിര്‍ധന കുടുംബങ്ങള്‍ക്ക് മാസാന്തം സൗജന്യ അരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സര്‍വ്വേ നടത്തിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹല്ല് പ്രസിഡണ്ടിന്റെയും, സെക്രട്ടറിയുടെയും ശിപാര്‍ശയോടെയുള്ള പ്രത്യേക അപേക്ഷ സ്വീകരിച്ചാണ് ഗുണഭോക്തക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. 14 വര്‍ഷമായി എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന റിലീഫ് സെല്‍ സംഘടനയുടെ ആസ്ഥാനം ഉദ്ഘാടനം ചെയ്തതോടെ 2012 ജനുവരി മുതല്‍ സ്ഥിരമായ റിലീഫ് സെല്ലായി പ്രവര്ത്തച്ചുവരികയാണ്. കുടിവെള്ളം, ചികിത്സ, വിവാഹം, പഠനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സെല്ലിന്റെ നേതൃത്വത്തില്‍ സഹായം നല്‍കിവരുന്നുണ്ട്.
സെല്ലിന്റെ പുതിയ സംരംഭമാണ് ശിഹാബ് തങ്ങള്‍ സ്മാരക വിധാവാ പെന്ഷന്, മാസാന്ത സൗജന്യ അരിവിതരണ പദ്ധതികള്‍. ഈ മാസം 27ന് (ബുധന്‍) വൈകുന്നേരം 6.30ന് മോര്യ സബീലുന്നജാത്ത് മദ്രസയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പദ്ധതി നാടിന് സമര്‍പ്പിക്കും.
അബ്ദുറഹിമാന് രണ്ടത്താണി എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.പി. അഷ്റഫ് (താനൂര്‍), നൂഹ് കരിങ്കപ്പാറ (ഒഴൂര്‍), എസ്.കെ.എസ്.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, താനൂര്‍ മേഖലാ പ്രസിഡണ്ട് സയ്യിദ് റഷീദ് ശിഹാബ് തങ്ങള്‍, താനൂര്‍ ഇസ്ലാഹുല് ഉലൂം പ്രിന്‍സിപ്പാള്‍ സി.എം. അബ്ദുസ്സമദ് ഫൈസി, കൊടിഞ്ഞി മുദരിസ് സയ്യിദ് ശാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങല്, സ്ഥലം ഖതീബ് അബ്ദുലത്വീഫ് ബാഖവി, താനൂര്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. സലാം, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് സി.മുഹമ്മദ് അഷറഫ്, മഹല്ല്-മദ്രസ, സഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.