കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗമായ ട്രന്റ് അവസാന വര്‍ഷ അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന 'ന്യൂ ജനറേഷന്‍ ട്രയിനിംഗ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടി നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വെച്ച് നടന്നു.
ബഹു. എ വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയതു. ചടങ്ങില്‍ ട്രന്റ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ റിയാസ് നരിക്കുനി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അലി കെ വയനാട് കെ എന്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു. റിയാസ് നരിക്കുനി, അലി കെ വയനാട, രഷീദ് കൊടിയോറ , റഹീം ചുഴലി, ഹനീഫ് ഹുദവി, എം കെ റഷീദ് എന്നിവര്‍ നേത്യത്യം നല്‍കി. ന്യൂ ജനറേഷന്‍ ട്രയിനിംഗ് പ്രോഗ്രാം ദിദിന പരിശീലന ക്യാമ്പ് ബഹു. എ വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയുന്നു.