പദ്ധതിയില്‍ ചേരാന്‍ മഹല്ല് ജമാഅത്തുകള്‍ 2013 ഡിസംബര്‍ 10ന്
മുമ്പ് ജാമിഅഃ യിലേക്ക് അപേക്ഷ അയക്കണം
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മികച്ച മഹല്ല് ജമാഅത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായ മഹല്ല് ജമാഅത്തുകളില്‍ നിന്ന് മികവ് പുലര്‍ത്തുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.മഹല്ല് ശാക്തീകരണ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള മഹല്ല് ജമാഅത്തുകള്‍ 2013 ഡിസംബര്‍ 10ന് മുമ്പ് ജാമിഅഃ നൂരിയ്യയില്‍ എത്തേണ്ട രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, അഡ്വ. എന്‍ സൂപ്പി, ടി.കെ പരീക്കുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പി. അബ്ദുല്‍ ഹമീദ്, വി.ഇ മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, എം.ടി കുഞ്ഞുട്ടി ഹാജി, എ.പി ബാപ്പു ഹാജി, പി. മാമുക്കോയ ഹാജി, കല്ലടി മുഹമ്മദ്, കെ.സി അബ്ദുല്ല ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, കുഞ്ഞാന്‍ കാപ്പ്, കെ.വി അവറാന്‍ കുട്ടി ഹാജി, കല്ലടി കുഞ്ഞുമോന്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, എ. ഉമറുല്‍ ഫാറൂഖ് ഹാജി, കക്കോടന്‍ മുഹമ്മദ് ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാജി കെ.മ്മദ് ഫൈസി സ്വാഗതവും എ.ടി മുഹമ്മദലി ഹാജി നന്ദിയും പറഞ്ഞു.