- ഇനി പ്രഭാഷണത്തില്‍ താന്‍ ശഅ²്‌റു മുബാറക്കിനെ കുറിച്ച് മിണ്ടില്ല.
- ഈ വിഷയത്തില്‍ (സമ്മര്‍ദ്ധങ്ങളുള്ളതിനാല്‍) താന്‍ വലിയ വിഷമത്തിലാണ്.
ഓണ്‍ലൈൻ: വിഘടിതരുടെ പ്രമുഖ പ്രഭാഷകനായ പത്തപ്പിരിയം റശീദ് സഖാഫിയും ഒടുവില്‍ മര്‍കസിലെ വ്യാജ കേശത്തിനെതിരായതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ഫോണ്‍ സംഭാഷണ ക്ലിപ്പ് പുറത്തുവിട്ടത്.
ഊര്‍ങ്ങാട്ടിരിയില്‍ നടന്ന മുജീബ് ഫൈസി പൂലോടിന്റെ വ്യാജകേശ വിശദീകരണത്തിനു മറുപടി പറയാന്‍ വിഘടിതര്‍ ഏല്‍പ്പിച്ച പത്തപ്പിരിയം റശീദ് സഖാഫിയുമായി, പിന്നീട് സംഘാടകര്‍ ബന്ധപ്പെട്ടപ്പോഴുള്ള സഖാഫിയുടെ പ്രതികരണമാണ് ക്ലിപ്പിലുള്ളത്.
വ്യാജ കേശ പ്രശ്‌നത്തില്‍ ഇരു ഗ്രൂപ്പുകളായി മാറിയ വിഘടിതര്‍ കേശ വിഷയത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് വേദികളില്‍ പ്രകടിപ്പിക്കുകയും സി.ഡികളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇരു ഗ്രൂപ്പ് നേതാക്കന്മാരും തമ്മിലുള്ള വടം വലികൾ വ്യക്തമാക്കുന്ന പത്തപ്പിരിയത്തിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്.
നൌഷാദ് അഹ്‌സനി അടക്കമുള്ള പ്രമുഖ പ്രഭാഷകരൊക്കെയും കൂടൊഴിഞ്ഞു തുടങ്ങിയതോടെ, ശേഷിക്കുന്ന പ്രഭാഷകരുടെ മേലില്‍ ശക്തമായ സമ്മര്‍ദ്ധമാണ് ഇരു ഗ്രൂപ്പ് നേതാക്കളും ചെലുത്തുന്നത്.
ഇക്കാരണത്താല്‍ തനിക്ക് ഏറെ വിഷമം ഉണ്ടെന്നും (നേതാക്കന്മാര്‍ തന്നെ ഉണ്ടാക്കുന്നത്) അത് ആരോട് പറയുമെന്നും പറഞ്ഞു സങ്കടപ്പെടുകയാണ് നിലവിലുള്ള വിഘടിത കൂലി പ്രഭാഷകരെല്ലാം..
ഏതായാലും തിരു നബി(സ)യുടെ പേരില്‍ ഇറക്കുമതി ചെയ്‌ത കേശം വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ, അതേ കുറിച്ച് മൌനം പാലിക്കാനാണ് റശീദ് സഖാഫിയുടെ തീരുമാനമെന്നാണറിയുന്നത്..
ക്ലാസ്സ് റൂമില്‍ നടന്ന ക്ലിപ്പവതരണത്തിനും തുടര്‍ന്നുള്ള സംശയ നിവാരണത്തിനും നൌഷാദ് താഴെക്കോട്(സുന്നിസം), അബ്‌ദുറഹ് മാന്‍ ഹാജി റിയാള്(എ.ആര്‍.സി.കെ.പി), ഉസ്‌താദ് നൂര്‍ഫൈസി ആനക്കര എന്നിവര്‍ നേതൃത്വം നല്‍കി.. ചര്‍ച്ചകളും സംശയ നിവാരണങ്ങളും ഇന്നും തുടരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് റൂമിന്റെ Audio, Vedio എന്നിവ ഓണ്‍ലൈനില്‍ ലൈവായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.