ഫവാസ് ഹുദവി പട്ടിക്കാടിന് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി

റിയാദ്: ജോലിയാവശ്യാര്‍ത്ഥം ദമ്മാമിലേക്ക് പോകുന്ന എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി വൈസ് പ്രസിഡണ്ട് ഫവാസ് ഹുദവി പട്ടിക്കാടിന് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി. ഉപജീവനാര്‍ത്ഥം പ്രവാസിയാകുമ്പോഴും പ്രാസ്താനിക പ്രതിബദ്ധത നഷ്ടപ്പെടാതിരിക്കാനും ദഅ്‌വത്തിന്റെ ബാധ്യത മറക്കാതിരിക്കാനും പണ്ഡിതസമൂഹം തയ്യാറാകണമെന്നും മൂല്യശോഷണവും ആത്മീയ ചൂഷണവും അരങ്ങുവാഴുന്ന വര്‍ത്തമാനത്തില്‍ ആധുനികതയോട് സംവദിക്കാന്‍ കഴിവുളള പണ്ഡിതര്‍ നിഷ്‌കൃയരാകരുതെന്നും യാത്രയയപ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 
അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു അബൂബക്കര്‍ ഫൈസി ചുങ്കത്തറ ഉല്‍ഘാടനം ചെയ്തു അലവിക്കുട്ടി ഒളവട്ടൂര്‍ റസാഖ് വളകൈ, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, ഹംസ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, റിയാസലി ഹുദവി അലനല്ലൂര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉപഹാരം നല്‍കി. മുഹമ്മദ് മാസ്‌ററര്‍ വളകൈ, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍, സൈതലവി വലമ്പൂര്‍, ആററകോയ തങ്ങള്‍, സി പി അബ്ദുളള കണ്ണൂര്‍, സി പി നാസര്‍ കണ്ണൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഹബീബുളള പട്ടാമ്പി സ്വാഗതവും മസ്ഊദ് കൊയ്യോട് നന്ദിയും പറഞ്ഞു