വാരാമ്പറ്റ സആദാ 'വിദ്യാര്‍ത്ഥി ഫെസ്റ്റ് 13' സമാപിച്ചു

വാരാമ്പറ്റ: സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് 'വിദ്യാര്‍ത്ഥി ഫെസ്റ്റ് 13' സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എ സി മായിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, പി സി ഉമര്‍, എ കെ സുലൈമാന്‍ മൗലവി, കബീര്‍ ഫൈസി, അലി ഹൈത്തമി, നിഷാദ് വാഫി സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം എ സി മമ്മുട്ടി ഹാജിയും ട്രോഫി വിതരണം സിറാജുദ്ദീന്‍ ഫൈസിയും നിര്‍വ്വഹിച്ചു. ഷൗക്കത്തലി മാസ്റ്റര്‍ സ്വാഗതവും ആരിഫ് വാഫി നന്ദിയും പറഞ്ഞു.