എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ സമ്മേളനം

പെരുമ്പടപ്പ്: ആത്മീയചൂഷണത്തില്‍ നിന്ന് മതപണ്ഡിതര്‍ പിന്മാറണമെന്ന് എസ്.കെ. എസ്.എസ്.എഫ് പൊന്നാനി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേയത്തില്‍ പെരുമ്പടപ്പ് സെന്ററില്‍ നടന്ന എസ്.കെ. എസ്.എസ്.എഫ് പൊന്നാനി മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷതവഹിച്ചു. സി.കെ. റസാഖ് പുതുപൊന്നാനി, ആസിഫ് മാരാമുറ്റം, ജാബിര്‍ ഹുദവി, ഷെരീഫ്, ഷബീര്‍, ആമിര്‍ പി.എം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി വന്നേരി സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് തുടങ്ങിയ റാലി പെരുമ്പടപ്പില്‍ സമാപിച്ചു.