
അഭിനവ യുഗത്തിലെ ഭൌതികതയുടെ അതി പ്രസരണത്തിന്നിടയിലും അവയില്‍ നിന്നും മാറി മാതൃകാ വ്യക്തിത്വമായി ജീവിച്ച തികഞ്ഞ ഉഖ്‌റവിയായ പണ്‌ഢിതനായിരുന്നു ശൈഖുനാ പാറന്നൂര്‍ ഉസ്‌താദ് എന്നും അദ്ധേഹത്തിന്റെ മരണം സമസ്‌തക്കു മാത്രമല്ല സമുദായത്തിനു തന്നെ തീരാ നഷ്‌ടമാണെന്നും നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മറ്റിക്കു കീഴില്‍ കഴിഞ്ഞ ദിവസം മയ്യിത്ത് നമസ്‌കാരവും അനുശോചനവും നടന്നു. വരും ദിവസങ്ങളില്‍ ഏരിയാ കേന്ദ്രങ്ങളിലും പ്രത്വേക പ്രാര്‍ത്ഥനാ സദസ്സുകളും മയ്യിത്ത് നമസ്‌കാരവും നടക്കും.