എളേറ്റില്‍ വാദിഹുസ്‌ന മതപ്രഭാഷണം സമാപിച്ചു: "ധാര്‍മിക ബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കണം" -ഹമീദലി ശിഹാബ് തങ്ങള്‍

കൊടുവള്ളി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക അരാജകത്വവും അക്രമങ്ങളും അവസാനിപ്പിക്കാന്‍ ധാര്‍മിക ബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. എളേറ്റില്‍ വാദിഹുസ്‌ന സംഘടിപ്പിച്ച മതപ്രഭാഷണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.സി. ഉസ്സയിന്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് ബാഖവി ചിറയിന്‍ കീഴ് മുഖ്യപ്രഭാഷണം നടത്തി. കാരാട്ട് റസാഖ്, മടവൂര്‍ ഹംസ, കെ.കെ. അബ്ദുറഹിമാന്‍, നജീബ് കാന്തപുരം, അബ്ദുറസാഖ് ബുസ്താനി, ഫൈസല്‍ എളേറ്റില്‍, കെ.കെ. ഇമ്പിച്ചി മമ്മാലി ഹാജി, കാരാട്ട് ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.