സഹനം പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെപേരില്‍ സംഘര്‍ഷമുണ്ടാക്കരുത് - ഹൈദരലി തങ്ങള്‍

  • തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരം
  • പ്രകോപനപരമായ സാഹചര്യത്തിലും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയണം 
  • രാഷ്ട്രീയ-മത-സാമൂഹിക-നേതൃത്വങ്ങൾ സമാധാനം സംരക്ഷണത്തിന് ഉത്തരവാദിത്വം കാണിക്കണം
മലപ്പുറം: സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. 
അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്കും നശീകരണത്തിലേക്കും നീങ്ങുന്ന പ്രവണത ഇല്ലാതാക്കണം. 
ആദര്‍ശപരമോ അല്ലാത്തതോ ആയ തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരമാണ്. 
നന്മയുടെ മാര്‍ഗമാണ് ഇസ്‌ലാമിന്‍േറത്. താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമം നടത്തുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്.
പ്രകോപനപരമായ സാഹചര്യത്തിലും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയണം. രാഷ്ട്രീയവും മതപരവും സാമൂഹികവുമായി നേതൃത്വം നല്‍കുന്നവര്‍ സമാധാനം സംരക്ഷിക്കുവാന്‍ വിശ്വാസപരമായ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുമുണ്ട്.
സൗഹൃദാന്തരീക്ഷം പുലര്‍ത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.