തിരുവമ്പാടി : "സുക്ർതങ്ങളുടെ സമുദ്ധാരണത്തിന്" എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്.ഓമശ്ശേരി മേഖല സമ്മേളനവും ശരീഅത്ത് സംരക്ഷണ റാലിയും ഇന്ന് തിരുവമ്പാടി കാളമ്പാടി ഉസ്താത് നഗരിയിൽ. കെ .എൻ .എസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും . ഓണംമ്പള്ളി മുഹമ്മദ് ഫൈസി ,അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ് ,മമ്മുട്ടി മാസ്റ്റർ വയനാട് ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ ,നാസർ ഫൈസി കൂടത്തായി,ഉമർ ഫൈസി മുക്കം,കുഞ്ഞാലൻകുട്ടി ഫൈസി സംസാരിക്കും . വൈകുനേരം 5 മണിക്ക് താഴെ തിരുവമ്പാടിയിൽ നിന്നും ആരംഭികുന്ന ശരീഅത് സംരക്ഷണ റാലി സമ്മേളന നഗരിയിൽ സമാപിക്കും. മേഖലയിലെ മുഴുവൻ വീടുകളുടെയും വിവരങ്ങൾ അടങ്ങുന്ന സോഫ്റ്റ്‌വേർ പദ്ധതി OZIP സമർപണവും നടക്കും .
സമ്മേളനത്തിന്റെ പ്രചാരണ സന്ദേശ ജാഥ തുടങ്ങി. മുറമ്പാത്തിയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ജാഥാ ക്യാപ്റ്റന്‍ പി.ടി. മുഹമ്മദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുനീര്‍ കൂടത്തായി, സലാം ഫൈസി, സിദ്ദിഖ് ഫൈസി, നിസാം ഓമശ്ശേരി, ഫസലു റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രചാരണ ജാഥ ശനിയാഴ്ച വൈകിട്ട് ഏഴിന് നീലേശ്വരത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.