എടപ്പാള്‍ മാണൂര്‍ ദാറുല്‍ ഹിദായ കോളജ് രണ്ടാം സനദ്ദാന സമ്മേളനം

അസാന്മാര്‍ഗികത നാശത്തിന് വഴിവെക്കും: ഹൈദരലി തങ്ങള്‍
എടപ്പാള്‍: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും തീവ്രവാദവും രാജ്യത്തിന്റെ നാശത്തിനേ വഴിയൊരുക്കുകയുള്ളുവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 
എടപ്പാള്‍ മാണൂര്‍ കെ.വി ഉസ്താദ് ദാറുല്‍ ഹിദായ കോളജ് രണ്ടാം സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. 
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി.
സയ്യിദ് കെ.എസ്.കെ മുഖൈബിലി തങ്ങള്‍, തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, എം.വി ഇസ്മായില്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് ഹാജി, അഷ്‌റഫ് കോക്കൂര്‍, സി.പി ബാവ ഹാജി, പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍, ഇസ്മായില്‍ കുഞ്ഞ് ഹാജി, സി.എം ബഷീര്‍ ഫൈസി, ഹംസ ബിന്‍ ജമാല്‍ റംലി, പി.വി മുഹമ്മദ് മൗലവി കാസിം ഫൈസി പോത്തനൂര്‍, എ.വി.എ അസീസ് മൗലവി പ്രസംഗിച്ചു. ആദര്‍ശ മീറ്റ് കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. രക്ഷാകര്‍തൃ മീറ്റ്, പ്രവാസി ഉമറാ മീറ്റ്, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം എന്നിവയും നടത്തി.