പാറന്നൂർ ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പാറന്നൂർ പി.പി.ഇബ്രാഹീം മുസ്ലിയാർ അനുസ്മരണ സമ്മേളനവും തഹ്ലീൽ സദസ്സും സംഘടിപ്പിച്ചു. കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാൽമിയ്യ ദാറുൽ അർഖമിൽ സയ്യിദ് നാസർ മഷ്ഹൂർ തങ്ങള് ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ മൗലവി, ആബിദ് അൽഖാസിമി. കുഞ്ഞഹമ്മദ് കുട്ടി ഫൈസി സംസാരിച്ചു. ഫാറൂഖ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ഏറ്റവും താഴ്മയും ഇഖ്ലാസും നിറഞ്ഞ പണ്ഡിതനായിരുന്നു പാറന്നൂർ ഉസ്താദ് എന്ന് അദ്ദേഹം ഓർമിച്ചു. പണ്ഡിതന്റെ മരണം ലോകത്തിൻറെ മരണമാണെന്നും ഇല്മിനെ ഉയര്ത്തുന്നത് പണ്ഡിതന്മാരുടെ വിയോഗത്തിലൂടെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അവസാന നിമിഷം വരെ സമുദായത്തിൻറെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച സമസ്ത നേതാക്കളെ നാം മാത്ര്കയാക്കി ഉത്തമ ജീവിതം നയിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവണമെന്നും അദ്ദേഹം നിർദേശിച്ചു. തഹ്ലീൽ സദസ്സിന് ഹംസ മൗലവി ചെര്പുളശ്ശേരി നേത്രത്വം നൽകി. അബ്ദു പാലപ്പുറ പരിപാടിക്ക് സ്വാഗതവും ബഷീര് മഞ്ചേരി നന്ദിയും പറഞ്ഞു.