വാരാമ്പറ്റ: സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കലാപരമായ സആദാ ഫെസ്റ്റ് ഇന്ന് (ബുധന്‍) ആരംഭിക്കും.രാവിലെ 9 മണിക്ക് സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി എ ആലി ഹാജി അദ്ധ്യക്ഷത വഹിക്കും.ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി, എ കെ സുൈലമാന്‍ മൗലവി, കബീര്‍ ഫൈസി, മുഹമ്മദലി ഹൈത്തമി, ആരിഫ് വാഫി, ഷൗക്കത്തലി മാസ്റ്റര്‍ സംബന്ധിക്കും.