പാലക്കാട്: നാല് നൂറ്റാണ്ടോളം പഴക്കമുള്ള നവീകരിച്ച മേപ്പറമ്പ് ജുമാമസ്ജിദ് ഡിസംബര്‍ അഞ്ചിന് അസര്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് പി.എ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിക്കും.
പ്രമുഖ പണ്ഡിതർക്കൊപ്പം പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, സി.കെ.എം സാദിഖ് മുസ്ലിയാര്‍, എ.എം നൗഷാദ് ബാഖവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി,വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, എം.ബി രാജേഷ് എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ.എന്‍.ഷംസുദ്ദീന്‍,മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീം, ഹുസൈന്‍ മന്നാനി, പി.പി ഉണ്ണീന്‍കുട്ടി മൗലവി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, ടി.മുഹമ്മദലി അന്‍സാരി, ഷാക്കിര്‍ മൂസ പ്രസംഗിക്കും. പി.എ.എ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മഹല്ല് ജനറല്‍സെക്രട്ടറി എം.ആസാദ് വൈദ്യര്‍ സ്വാഗതവും എം.മുഹമ്മദലിഹാജി നന്ദിയും പറയും.
ഇതോടനുബന്ധിച്ച് ഇന്നു മുതല്‍ ഡിസംബര്‍ മൂന്നുവരെ രാത്രി 8.30ന് വിവിധ വിഷയങ്ങളില്‍ കേരളത്തിലെ വിവിധ പണ്ഡിതന്മാരുടെ മതപ്രഭാഷണം നടക്കും. നാലിന് രാത്രി 8.30ന് മതസൗഹാര്‍ദ്ദ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.എച്ച് പ്രഭാകരാനന്ദ സ്വാമി, ഫാ.ജോസഫ് ചിറ്റിലപള്ളി, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍, മുന്‍ പ്രസിഡന്റ് എസ്.എം നാസര്‍, അബൂബക്കര്‍ സിദ്ദീഖി മിസ്ബാഹി, അബ്ദുല്‍ഹമീദ് ബാഖവി സംബന്ധിക്കും. ഡിസംബര്‍ ആറുമുതല്‍ എട്ടുവരെ രാത്രി 8.30 മുതല്‍ 10.30വരെ സ്ത്രീകള്‍ക്ക് പള്ളി സന്ദര്‍ശിക്കാമെ ന്ന്പ്ര സിഡന്റ് പി.എ അബ്ദുല്‍ഗഫൂറും ജനറല്‍സെക്രട്ടറി ആസാദ് വൈദ്യരും അറിയിച്ചു. സ്ഥാപിച്ച ശേഷം ഇത് നാലാമത്തെ തവണയാണ് പള്ളി പുതുക്കിപണിയുന്നത്.