'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' SKSSF അരീക്കോട്ട് മേഖലാ സമ്മേളനം

അരീക്കോട്: 'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മേഖലാസമ്മേളനം അരീക്കോട്ട് ജനകീയ റാലിയോടെ നടന്നു. സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ബാരി അണ്ടോണ, ഇസ്മായില്‍ തോട്ടുമുക്കം, മുസ്തഫ കക്കുപാടി, സി.എം. കുട്ടി, ഉമര്‍ ദര്‍സി തച്ചണ്ണ, പി.എം.എസ്. തങ്ങള്‍, മന്‍സൂര്‍ വാഫി, ഹബീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ പുത്തലത്തുനിന്നാരംഭിച്ച പ്രകടനത്തിന് മേഖലാ ഭാരവാഹികള്‍ നേതൃത്വംനല്‍കി.