
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. വി മൂസക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, കെ കെ അഹ്മദ് ഹാജി, കടവന്‍ ഹംസ ഹാജി തുടങ്ങിയവര്‍ സന്ദേശം നല്‍കും. ജില്ലയിലെ മുന്നൂറോളം മഹല്ലുകളിലെ കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, ഖത്തീബ് , സ്വദര്‍ മുഅല്ലിം എന്നീ ഉത്തരവാദിത്തപ്പെട്ട 5 പേര്‍ വീതം 1500 ഓളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുക.
വഖഫ് ബോര്‍ഡ്, സൊസൈറ്റി, സമസ്ത: രജിസ്‌ട്രേഷന്‍ എന്നീ വിഷയത്തില്‍ സി ടി അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍, മഹല്ല് ഫെഡറേഷന്‍ പ്രവര്‍ത്തന വീഥിയില്‍ എന്ന വിഷയം സ്റ്റേറ്റ് ഓര്‍ഗനൈസര്‍ എ കെ ആലിപ്പറമ്പ്, ദഅ്‌വത്ത്: ലക്ഷ്യവും ഫലപ്രാപ്തിയും എന്ന വിഷയത്തില്‍ ജാഫര്‍ ഹുദവി മലപ്പുറവും ക്ലാസ്സുകള്‍ അവതരിപ്പിക്കും. ടി സി അലി മുസ്‌ലിയാര്‍, കെ എം ആലി, കാഞ്ഞായി ഉസ്മാന്‍, പി സി ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.