പാണക്കാട് തങ്ങളെ ഉപദേശിക്കാന്‍ വരുന്നവരുടെ തനി നിറം സമൂഹം തിരിച്ചറിയണം - SYS

  • പാണക്കാട് തങ്ങളെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്ന കാന്തപരുത്തെ ഒറ്റപ്പെടുത്തണം
  • പാണക്കാട് തങ്ങളും സമസ്തയും ലീഗുമല്ല, കേരളത്തിലെ അക്രമ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍ കാന്തപുരം തന്നെയാണ്.
  • സമസ്ത രൂപീകരിച്ചതു മുതൽ 1989 വരെ മഹല്ല്-പള്ളി-മദ്രസ തര്‍ക്കങ്ങള്‍ ഒരിടത്തു മുണ്ടായിട്ടില്ല.
  • 89 ന് ശേഷം പാര്‍ട്ടിയുണ്ടാക്കി സമസ്തയെയും മുസ്‌ലിം ലീഗിനെയും ശിഹാബ് തങ്ങളെയും ആക്ഷേപിച്ച് കൊണ്ടാണ് കാന്തപുരം പ്രവര്‍ത്തനംആരംഭിച്ചത്. 
  • പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള കുഴപ്പങ്ങളും ഈ കാലയളവിലാണ് തുടങ്ങിയത്.
മലപ്പുറം: മുസ്‌ലിം കേരളത്തിന്റെ ആത്മീയ നായകന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ ഉപദേശിക്കാന്‍ വരുന്ന കാന്തപുരത്തിന്റെ തനി നിറം മനസ്സിലാക്കാന്‍ സമൂഹം തയ്യാറാവണമെന്നും സ്വന്തം കുറ്റകൃത്യങ്ങള്‍ മറച്ച് വെച്ച് പാണക്കാട് തങ്ങളെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്ന കാന്തപരുത്തെ ഒറ്റപ്പെടുത്തണമെന്നും എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മണ്ണാര്‍ക്കാട്ട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാണക്കാട് തങ്ങളുടെയും തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും ചുമലില്‍ ഇട്ട് സ്വയം നന്നാവാന്‍ ശ്രമിക്കുന്ന കാന്തപുരമാണ് കേരളത്തിലെ അക്രമ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.
1998 ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബവഴക്ക് ഇവിടെ ഉണ്ടായിരുന്നു. ഈ വഴക്കില്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ കൊലചെയ്യപ്പെട്ടിരുന്നു.
ഈ കൊലപാതകത്തിലെ പ്രതികളായിരുന്നു മരണപ്പെട്ട ഹംസയും നൂറുദ്ദീനും പരിക്കേറ്റ കുഞ്ഞിമുഹമ്മദും. ഇതിന്റെ ഭാഗമായി ഒരു ബോംബ് സ്‌ഫോടനവും നടന്നിരുന്നു. ഇപ്പോള്‍ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയിലുള്ള പലരും 1998 ല്‍ കൊലചെയ്യപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ്. കൂടാതെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നടന്ന പൊതുയോഗത്തോടനുബന്ധിച്ച് ഈ പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായിരുന്നു.പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിമുഹമ്മദ് പോലീസിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുത ഇതെല്ലാമായിരിക്കെ ഇതിലൊന്നും കക്ഷിയല്ലാത്ത സമസ്തയെയും അതിന്റെ കീഴ്ഘടങ്ങളെയും ഈവിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ഠിതമാണ്. കേശവിവാദത്തില്‍ പൊതു സമൂഹത്തിനു മുമ്പില്‍ പരിഹാസ്യരായിത്തീര്‍ന്ന കാന്തപുരം വിഭാഗം വിഷയത്തെ വഴിതിരിച്ചുവിടാന്‍ വേണ്ടി നടത്തുന്ന ഗൂഢതന്ത്രമാണ് ആരോപണത്തിന് പിന്നിലുള്ളത്.
1926- മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന സമസ്ത പള്ളികളും മദ്രസകളും സംരക്ഷിച്ചു വരുന്ന പ്രസ്ഥാനമാണ്. 1926 നും 1989 നും ഇടയില്‍ മഹല്ല്-പള്ളി-മദ്രസ തര്‍ക്കങ്ങള്‍ ഒരിടത്തുമുണ്ടായിട്ടില്ല.89 ന് ശേഷം കാന്തപുരം പാര്‍ട്ടിയുണ്ടാക്കി രംഗത്ത് വരികയും തുടക്കം മുതല്‍ സമസ്തയെയും മുസ്‌ലിം ലീഗിനെയും ഇതിന് നേതൃത്വം നല്‍കുന്ന മഹമ്മദലി ശിഹാബ് തങ്ങളെയും ആക്ഷേപിച്ച് കൊണ്ടാണ് പ്രവര്‍ത്തനം നടത്തിയത്. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള കുഴപ്പങ്ങളും ഈ കാലയളവിലാണ് തുടങ്ങിയത്. ഈ സത്യം മനസ്സിലാക്കാന്‍ കഴിയുന്ന സമൂഹത്തിന് മുമ്പില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കുത്തരവാദി പാണക്കാട് തങ്ങളാണെന്ന കാന്തപുരത്തിന്റെ കണ്ടെത്തല്‍ വിചിത്രമാണ്. മുസ്‌ലിംകളെ കശാപ്പ് ചെയ്യുന്ന നരേന്ദ്ര മോഡിയെ പുകഴ്ത്തുന്ന ഒരാളില്‍ നിന്ന് ഇത് സമൂഹം പ്രതീക്ഷിച്ചതാണെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ഹാജി കെ മമ്മദ് ഫൈസി, കാടാമ്പുഴ മൂസ ഹാജി. കെ.എ റഹ്മാന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, ടി.പി സലീം എടക്കര എന്നിവര്‍ പറഞ്ഞു.