പാറന്നൂര്‍ ഉസ്താദ് അനുസ്മരണം ഇന്ന് (വ്യാഴം) 3 മണിക്ക് സുന്നി മഹലില്‍

മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ട്രഷററുമായിരുന്ന പാറന്നൂര്‍ ഉസ്താദിനെ അനുസ്മരിക്കുന്നതിന്ന് ഇന്ന് (വ്യാഴം) മൂന്ന് മണിക്ക് മലപ്പുറം സുന്നി മഹലില്‍ ആത്മീയ സദസ്സ് സംഘടിപ്പിക്കും. സുന്നി യുവജന സംഘം നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കുന്ന സംഗമത്തില്‍ മൗലിദ് പാരായണം, തഹ്‌ലീല്‍, അനുസ്മരണം എന്നിവ നടക്കും. എസ്.വൈ.എസ് ആമില അംഗങ്ങള്‍ക്കുള്ള പരിശീലനം 4.30 ന് ആരംഭിക്കും. ഡോ സുബൈര്‍ ഹുദവി ചേകനൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസെടുക്കും. മൗലിദ് സദസ്സിന് ടി.പി ഇപ്പ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, ഇ അലവി ഫൈസി കൊളപ്പറമ്പ്, മുഹമ്മദലി ദാരിമി കരേക്കാട് നേതൃത്വം നല്‍കും. സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട മലപ്പുറം മണ്ഡലത്തിലെ വാദീ തൈ്വബ അംഗങ്ങളുടെ സംഗമം 4 മണിക്ക് സുന്നി മഹലില്‍ ചേരുമെന്ന് വാദീതൈ്വബ കണ്‍വീനര്‍ അറിയിച്ചു.