പ്രാവചക അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തുക:ശൈഖുന അത്തിപ്പറ്റ ഉസ്താദ്
ഷാര്‍ജ: നന്മകളുടെ അടയാളങ്ങള്‍ അന്യമാവുന്ന വര്‍ത്തമാന ലോകത്ത് പ്രാവചക അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ ശാശ്വത വിജയം സാധ്യമാവുകയുള്ളുവെന്നു പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് പറഞ്ഞു. നൈമിഷികമായ ജീവിതത്തിന്റെ അവസാനം നാഥന്റെ തൃപ്തിയിലാവാന്‍ വേണ്ടി പ്രവാചക ചര്യകള്‍ കൊണ്ട് ജീവിതം ധന്യമാക്കാന്‍ വിശ്വാസികള്‍ തയ്യാവറണമെന്നും,ചുറ്റുപാട് ഏറെ ഭീതിപ്പെടുത്തുന്നതാണെന്ന് അതുകൊണ്ട് പ്രവാസികള്‍ തങ്ങളുടെ സന്താനങ്ങളുടെ ദൈനം ദിന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്റര് സംഘടിപ്പിച്ച പ്രാര്‍ത്ഥന സദസ്സില്‍ ഉല്‍ബോധന പ്രഭാഷണത്തില് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മറ്റി ട്രഷററും പ്രമുഖ പണ്‌ഢിതനുമായിരുന്ന ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്ലിയാരുടെ പേരില്‍ മയ്യിത്ത് നിസ്കാരത്തിനും പ്രാര്‍ത്ഥനക്കും ഉസ്താദ് നേതൃത്വം നല്‍കി.
സയ്യിദ് പൂക്കോയ തങ്ങള്‍ ,അബ്ദുറഹിമാന്‍ കല്ലായി, അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കടവല്ലൂര്‍,അബ്ദുള്ള ചേലേരി , സ്വബ്രത് രഹ്മാനി, ത്വഹ സുബൈര്‍ ഹുദവി, ഖലീല്‍ റഹ്മാന്‍ കാഷിഫി, സഹദ് പുറക്കാട്, അബ്ദുല്‍ റസാക്ക് തുരുത്തി, റസാക്ക് വളാഞ്ചേരി, മൊയതു സി സി , റഫീഖു് കിഴിക്കര എന്നിവര്‍ സംസാരിച്ചു